Breaking News

പുതിയ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ നാളെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനമാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പുതിയ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ നാളെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തനമാരംഭിക്കും .ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഖത്തര്‍ പുതിയ കോവിഡ് -19 വാക്‌സിനേഷന്‍ കേന്ദ്രം തിങ്കളാഴ്ച തുറക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മുന്‍ മെഡിക്കല്‍ കമ്മീഷന്‍ കെട്ടിടത്തിന്റെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പുതിയ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനന്‍ മുഹമ്മദ് അല്‍ കുവാരി ഇന്ന് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് ദേശീയ മാനദണ്ഡമനുസരിച്ച് വാക്‌സിനേഷന്റെ ഒന്നും രണ്ടും ഡോസുകള്‍ ഈ കേന്ദ്രം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ കേന്ദ്രം ആഴ്ചയില്‍ ആറ് ദിവസം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും, കൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് വാക്‌സിനേഷന്‍ ലഭിക്കുന്നതിന് ക്ഷണിക്കപ്പെട്ട വ്യക്തികളെ മാത്രമേ സ്വീകരിക്കുകയുള്ളൂ, 40 വയസും അതില്‍ കൂടുതലുമുള്ള ആളുകളെ അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ഇപ്പോള്‍ വാക്‌സിനേഷന് പരിഗണിക്കുന്നത്.

120 വാക്‌സിനേഷന്‍ സ്‌റ്റേഷനുകളാണ് പുതിയ കേന്ദ്രത്തിലുള്ളത്. നിത്യവും ധാരാളമാളുകള്‍ക്ക് വാക്‌സിന്‍ നല്‍കുവാന്‍ ഇത് സഹായകമാകും.

വാക്‌സിനേഷന് ക്ഷണം ലഭിക്കുന്നവര്‍ ഐഡി കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് എന്നിവ കൊണ്ടുവരണം. ഇഹ്തിറാസ് അപ്ലിക്കേഷനില്‍ സ്റ്റാറ്റസ് പച്ചയുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വാക്‌സിനേഷന്‍ പരമാവധി അര മണിക്കൂറിനുള്ളില്‍ വാക്‌സിനേഷനും നിരീക്ഷണവും പൂര്‍ത്തിയാകും.

കോവിഡിനെതിരെയുള്ള ദേശീയ വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയകരമായി മുന്നേറുകയാണെന്നും ഇതിനകം പത്തേമുക്കാല്‍ ലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ലുസൈല്‍, വകറ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. ലുസൈല്‍, വകറ എന്നിവിടങ്ങളില്‍ രണ്ടാം ഡോസ് മാത്രം നല്‍കുന്നതിനുള്ള ഡ്രൈവ് ത്രൂ സൗകര്യമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേയുള്ള നാലാമത്തെ കേന്ദ്രമാണ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്നത്.

Related Articles

Back to top button
error: Content is protected !!