Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനല്‍ മാച്ചിന്റ ഔദ്യോഗിക ബോള്‍ പുറത്തിറക്കി

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനല്‍ മാച്ചിന്റ ഔദ്യോഗിക ബോള്‍ പുറത്തിറക്കി.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും കെല്‍മും ചേര്‍ന്നാണ് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ഔദ്യോഗിക മാച്ച് ബോള്‍ പുറത്തിറക്കിയത്.

ഔദ്യോഗിക ഫൈനല്‍ മാച്ച് ബോളിന് വോര്‍ടെക്‌സ് AC23+ എന്നാണ് പേരിട്ടിരിക്കുന്നത്.

ആതിഥേയ രാഷ്ട്രമായ ഖത്തറിലെ മരുഭൂമിയിലെ മണലിന്റെ നിറത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്വര്‍ണ്ണ നിറവും രാജ്യത്തിന്റെ പരമ്പരാഗത മെറൂണ്‍ നിറവുമായി മനോഹരമായി സംയോജിപ്പിച്ച പ്രത്യേക നിറങ്ങളിലാണ് മാച്ച് ബോള്‍ പുറത്തിറക്കിയത്. ഏഷ്യന്‍ കപ്പിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്നും ഔദ്യോഗിക ഫുട്‌ബോള്‍ ലോഞ്ച് ചെയ്യുന്നതിലൂടെ പുതിയ നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്നും എ.എഫ്.സി ജനറല്‍ സെക്രട്ടറി വിന്‍ഡ്‌സര്‍ ജോണ്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!