Archived Articles

ഖത്തറിലെ റെസിഡന്‍ഷ്യല്‍ വില്ലയില്‍ നിന്ന് കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങള്‍ മന്ത്രാലയം പിടിച്ചെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: തൊഴിലാളികള്‍ക്ക് ഭക്ഷണം സംഭരിക്കുന്നതിനും പാര്‍പ്പിടത്തിനുമായി ഉപയോഗിച്ചിരുന്ന റെസിഡന്‍ഷ്യല്‍ വില്ലയില്‍ നിന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭക്ഷ്യവസ്തുക്കളുടെ അനാരോഗ്യകരമായ സംഭരണവും ഇതില്‍ ഉള്‍പ്പെടുന്നു.

പരിശോധനയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും മുനിസിപ്പാലിറ്റി മന്ത്രാലയം പങ്കുവെച്ചു.

ട്വിറ്ററില്‍ ഒരു പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു:

‘ശീതീകരിച്ചവയും കാലഹരണപ്പെട്ട ഡ്രൈ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തവയില്‍പെടുന്നു. മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷ്യസംരക്ഷണ നിയന്ത്രണം നിയമം ലംഘിച്ച കുറ്റക്കാര്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!