Breaking News

ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ ലോക റാങ്കിംഗ് ഉയര്‍ന്നു

റഷാദ് മുബാറക്

ദോഹ. ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ ലോക റാങ്കിംഗ് ഉയര്‍ന്നു .19 വിഷയങ്ങളുടെ പഠനത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി ഇടം നേടി. ലോകത്തിലെ ഏറ്റവും കൂടുതല്‍ കണ്‍സള്‍ട്ടഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗായ ക്വാക്വരെല്ലി സൈമണ്ട്‌സ് (ക്യുഎസ്) വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് പ്രകാരമാണ് ഖത്തര്‍ യൂണിവേര്‍സിറ്റി മുന്നിലെത്തിയത്.

2021ല്‍ 245 ാം സ്ഥാനമാണ് ഖത്തര്‍ യൂണിവേര്‍സിറ്റിക്കുണ്ടായിരുന്നത. 2022-ലെ റാങ്കിംഗില്‍ 21 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഖത്തര്‍ യൂണിവേര്‍സിറ്റി 224 ാം സ്ഥാനത്തെത്തി. 19 വിഷയങ്ങളില്‍ 89% അവരുടെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഒരു വിഷയത്തിലും സ്ഥാനം കുറഞ്ഞില്ല. 11% വിഷയങ്ങള്‍ നിലവിലെ സ്ഥിതി തുടര്‍ന്നു.

ദൈവശാസ്ത്രം, ദിവ്യത്വം & മതപഠനം, കായികവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയിലാണ് ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ മികച്ച പ്രകടനം.

ആഗോള ഉന്നത വിദ്യാഭ്യാസ വിശകലന വിദഗ്ധരായ ക്വാക്വരെല്ലി സൈമണ്ട്‌സ് സമാഹരിച്ച റാങ്കിംഗ്, 1,543 സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ എടുത്ത 15,200 വ്യക്തിഗത യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളുടെ പ്രകടനത്തെക്കുറിച്ചുള്ള ആധികാരിക താരതമ്യ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ്

Related Articles

Back to top button
error: Content is protected !!