Breaking News

പത്താമത് സിറ്റിസ്‌കേപ്പ് എക്‌സിബിഷന്‍ ജൂണ്‍ 20 മുതല്‍ 22 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് മേഖലയിലെ സുപ്രധാന റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനായ സിറ്റിസ്‌കേപ്പ് ഖത്തറിന്റെ പത്താം പതിപ്പ് ജൂണ്‍ 20 മുതല്‍ 22 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും, ഫിഫ ലോകകപ്പിന് ശേഷമുള്ള രാജ്യത്തിന്റെ റിയല്‍ എസ്റ്റേറ്റ് വിപണി എങ്ങനെയായിരിക്കുമെന്ന് പ്രതിഫലിപ്പിക്കുന്ന ഈ പ്രദര്‍ശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.

ഈ വര്‍ഷത്തെ സിറ്റിസ്‌കേപ്പ് ഖത്തറില്‍ ആദ്യമായി ഡിസൈന്‍ ക്വാര്‍ട്ടര്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വാസ്തുവിദ്യയ്ക്കും ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനങ്ങള്‍ക്കും അവരുടെ പ്രോജക്റ്റുകളിലും പുതുമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു സമര്‍പ്പിത പ്രദര്‍ശന മേഖലയാണ് ഡിസൈന്‍ ക്വാര്‍ട്ടര്‍

‘പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, ബൂസ്റ്റര്‍ ഷോട്ടുകളുടെ റോളൗട്ട്, പ്രോപ്പര്‍ട്ടി റെഗുലേഷനുകളിലെ മാറ്റങ്ങള്‍, 2022 ഫിഫ ലോകകപ്പ് എന്നിവയെല്ലാം ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ശുഭാപ്തിവിശ്വാസം കൊണ്ടുവന്നതായി ‘ സംഘാടകര്‍ വിലയിരുത്തി. സമീപ വര്‍ഷങ്ങളില്‍, ഗള്‍ഫ് മേഖലയില്‍ മൊത്തത്തില്‍ താരതമ്യേന മന്ദഗതിയിലുള്ള പാര്‍പ്പിട, ഹോസ്പിറ്റാലിറ്റി, വാണിജ്യ റിയല്‍ എസ്റ്റേറ്റ് വിപണിയായിരുന്നെങ്കിലും ഖത്തറില്‍ ആശാവഹമായ മുന്നേറ്റമാണ് കാണുന്നത്. രാജ്യത്തിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ അവസരങ്ങളില്‍ താല്‍പ്പര്യമുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ ഒഴുക്ക് പ്രതീക്ഷ പകരുന്നതാണ്. ഈ വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 3.2 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് പ്രവചിച്ചതോടെ, സാമ്പത്തിക വീണ്ടെടുക്കല്‍ ആരോഗ്യകരമായാണ് തോന്നുന്നത്.

ഖത്തറിന്റെ ‘ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി, ഖത്തര്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും റിയല്‍ എസ്റ്റേറ്റ് പ്രധാന മേഖലയായി പരിഗണിക്കുരകയും ചെയ്യുന്നു. പുതിയ വിദേശ നിക്ഷേപ നിയമം, കോവിഡ് -19 മഹാമാരിയെ വേഗത്തിലും നിര്‍ണ്ണായകമായും കൈകാര്യം ചെയ്യല്‍, ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം, മുതലായവയൊക്കെ ഖത്തറിനെ ഗള്‍ഫിലെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമായക്കി മാറ്റിയിരിക്കുകയാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.cityscapeqatar.com/en/exhibitor-zone/Why-Exhibit.html?utm_source=AdWords&utm_medium=Paid%20Search&utm_campaign=AEC22QCS-MA-CSQ_2022_Brand_Phrase_Exprom_EN&gclid=Cj0KCQjw3v6SBhCsARIsACyrRAlyx5D0EnrFojvIN8CQP4cp3e83giEq5jfLKl5-IKlpE6xM8BvhshQaAgV_EALw_wcB

സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!