Archived Articles

ഡോം ഖത്തര്‍ ഇഫ്താര്‍ സംഗമവും ലീഡേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഇഫ്താര്‍ സംഗമവും ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി ഇഫ്താര്‍ സംഗമവും ലീഡേഴ്‌സ് മീറ്റും സംഘടിപ്പിച്ചു.

ഡോം ഖത്തര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പരിപാടിയില്‍ സംസാരിച്ചു. നൂറില്‍പരം സംഘടനാ നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ഡോം ഖത്തര്‍ പ്രസിഡണ്ട് വി സി മഷൂദ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹനീഫ റമദാന്‍ സന്ദേശം നല്‍കി. ഡോം ഖത്തര്‍ കിക്ക് ഓഫ് 2022 തുടര്‍ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും വി സി മശ്ഹൂദ് വിവരിച്ചു. ഡോം ഖത്തര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസി പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ സംസാരിച്ചു.

വൈസ് പ്രസിഡണ്ടുമാരായ ഡോക്ടര്‍ വി വി ഹംസ, അബ്ദുല്‍ റഷീദ് പി പി, ബഷീര്‍ കുനിയില്‍, രക്ഷാധികാരികളായ അബൂബക്കര്‍ മാടപ്പാട്ട്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരും രതീഷ് കക്കോവ്, ഡോ. ഷെഫീഖ് താപ്പി മമ്പാട്, നിയാസ് പാലപ്പെട്ടി, കോയ കൊണ്ടോട്ടി, എം ടി നിലമ്പൂര്‍ തുടങ്ങിയവരുംപരിപാടിയില്‍ സംസാരിച്ചു. ഷംല ജാഫര്‍, നബ്ഷാ മുജീബ്, അനീസ് കെ ടി, ഇര്‍ഫാന്‍ പകര, നൗഫല്‍ കട്ടുപ്പാറ, അഹ്മദ് സാബിര്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഖത്തറിലെ പ്രമുഖ ചിത്രകാരനും ഗായകനുമായ ഫൈസല്‍ കുപ്പയി വരച്ച ഡോം ഖത്തര്‍ പ്രസിഡന്റിന്റെ ചിത്രം ചടങ്ങില്‍ വച്ച് പ്രസിഡന്റിന് നേരിട്ട് കൈമാറി.

സംഗമത്തിന് സെക്രട്ടറി ശ്രീജിത്ത്.സി.പി സ്വാഗതവും ട്രഷറര്‍ കേശവദാസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!