![](https://internationalmalayaly.com/wp-content/uploads/2022/05/SAJITH.TITLE_.jpg)
മിസഈദ് വാഹനാപകടത്തില്‍ മരിച്ച സജിത്തിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ടാം പെരുന്നാള്‍ ദിവസം ഖത്തറിലെ മിസഈദിലുണ്ടായ ദാരുണായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ സ്വദേശി സജിത്ത് മാങ്ങാട്ട് സുരേന്ദ്രന്റെ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി ഇന്ന് രാത്രി 7.20 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊണ്ടുപോകും.
നാളെ ഉച്ചയോടെ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്ന് സജിത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.
സജിത്തിന്റ ഭാര്യ രേവതി, രണ്ട് മക്കള്‍, കൂട്ടുകാരന് തോമസ് എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഇതേ അപകടത്തില്‍ മരിച്ച പൊന്നാനിക്കടുത്ത് മാറഞ്ചേരി പുറങ്ങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലി മകന് റസാഖിന്റെ മൃതദേഹം ഇന്ന് രാവിലെ ജന്മദേശമായ പൊന്നാനിക്കടുത്ത് മാരാമുറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാഹനാപകടത്തില്‍ മരിച്ച കീഴ് പറമ്പ സ്വദേശി മാരാന് കുളങ്ങര ഇയ്യക്കാട്ടില്‍ മഹ് മൂദിന്റെ മകന് എം.കെ. ശമീമിന്റെ മയ്യിത്ത് അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തിരുന്നു.
ഖത്തര്‍ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയ ഈ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇനിയും മോചിതരായിട്ടില്ല.