വിദേശ ഭാരതീയരുടെ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും: പുതുച്ചേരി ആഭ്യന്തരമന്ത്രി നമ ശിവായം
ദോഹ. മടങ്ങിയെത്തുന്ന പ്രവാസികളായ ഭാരതീയരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള ക്ഷേമ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എസ്. നമശിവായം വെളിപ്പെടുത്തി. പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പിനും ഇക്കാര്യത്തില്‍ അതീവ താല്പര്യമാണ് പുലര്‍ത്തുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദുമായി പുതുച്ചേരിയിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. കേരളീയ സമൂഹം വിദേശ രാജ്യങ്ങളില്‍ പുലര്‍ത്തുന്ന ദേശസ്‌നേഹം ലോകമെമ്പാടും പ്രശംസനീയമാണ്. വാജ്‌പേയ് പ്രധാനമന്ത്രിയായി നേതൃത്വം കൊടുത്ത സര്‍ക്കാര്‍ നടത്തിയ പ്രവാസി ഭാരതീയ ദിവസ് പ്രഖ്യാപനത്തിലൂടെ ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരെ ഭാരതം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു.
കൗണ്‍സില്‍ ഭാരവാഹികളായ സുഹൈല്‍ ഷേഖ് മദാര്‍,സുരേഷ് കുമാര്‍ ബംഗുളുരു, ലത്തീഫ് ആലുവ, സുലൈമാന്‍ ഖനി തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് ജനുവരി 9, 10, 11 എന്നീ തീയതികളില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനുള്ള സംഘാടകരുടെ ക്ഷണം മന്ത്രി സ്വീകരിച്ചു.