- June 26, 2022
- Updated 11:47 am
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
- May 17, 2022
- BREAKING NEWS
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ടിലെ എക്സ്പ്രസ് മെയില്‍ കസ്റ്റംസ് തകര്‍ത്തു.ബാത്ത് ടബ്ബുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.057 കിലോ ഹെറോയിനും 1.504 കിലോ ഷാബോയുമാണ് പിടികൂടിയതെന്ന് ഖത്തര്‍ കസ്റ്റംസ് ട്വിറ്ററിലെ പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ കസ്റ്റംസ് അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഷെയര്‍ ചെയ്തിട്ടുണ്ട്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും മെഷിനറുകളുമുള്ളതോടൊപ്പം
നിരന്തരമായ പരിശീലനം സിദ്ധിച്ച സമര്‍ഥരായ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ രക്ഷപ്പെടുക പ്രയാസമാണ്..