ഖത്തറില്‍ നിയമം ലംഘിച്ച 4 റിക്രൂട്ട്‌മെന്റ് കമ്പനി ഓഫീസുകള്‍ അടച്ചുപൂട്ടിയതായി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: തൊഴിലുടമകളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ ലംഘിച്ചതിനാലും നാല് റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
അല്‍-തഖദ്ദും മാന്‍പവര്‍, ഗോള്‍ഡന്‍ മാന്‍പവര്‍, ഗ്രീന്‍ ലാന്‍ഡ് മാന്‍പവര്‍ , സിറ്റി ജോബ്‌സ് എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍.
ഖത്തര്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ കണിശമായി പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ പരിശോധന കാമ്പെയ്നുകള്‍ നടത്തുന്നത് തുടരുകയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ നിന്നുള്ള ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ 40288101 എന്ന ഹോട്ട്ലൈന്‍ വഴിയോ [email protected] എന്ന ഇ-മെയില്‍ വഴിയോ അറിയിക്കണമെന്ന്
മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.