Archived Articles

പതിനൊന്നാമത് ഇലക്ട്രോണിക് ലേലത്തില്‍ 50 ഫാന്‍സി നമ്പറുകളുടെ വില്‍പന നടന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: മെട്രാഷ്2 ആപ്പിലൂടെ ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലത്തില്‍ 50 ഫാന്‍സി നമ്പറുകളുടെ വില്‍പന നടന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

മെട്രാഷ് 2 ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍, 811118 എന്ന നമ്പര്‍ പ്ലേറ്റാണ് ഏറ്റവും ഉയര്‍ന്ന വിലക്ക് വിറ്റുപോയത്. (1848000 റിയാല്‍ ).666662 എന്ന നമ്പറിനാണ് രണ്ടാം സ്ഥാനം. 1.7 മില്യണ്‍ റിയാലിനാണ് ഈ നമ്പര്‍ വിറ്റത്.

വ്യവസ്ഥകള്‍ അനുസരിച്ച്, ലേലത്തില്‍ വിജയിക്കുന്ന വ്യക്തി പരമാവധി 4 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം.

 

Related Articles

Back to top button
error: Content is protected !!