അമ്പതിനായിരം റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള നാണയങ്ങളോ സാധനങ്ങളോ കൈവശമുള്ളവര്‍ കസ്റ്റംസ് ഡിക്‌ളറേഷന്‍ സമര്‍പ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് വരുമ്പോഴും ഖത്തറില്‍ നിന്നും പോകുമ്പോഴും അമ്പതിനായിരം റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള നാണയങ്ങളോ സാധനങ്ങളോ കൈവശമുള്ളവര്‍ കസ്റ്റംസ് ഡിക്‌ളറേഷന്‍ സമര്‍പ്പിക്കണമെന്ന് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഇത് ചെയ്യേണ്ടത്.
ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാതിരിക്കുന്നതും കസ്റ്റംസ് അധികാരികള്‍ക്ക് തെറ്റായ ഡിക്‌ളറേഷന്‍ നടകുന്നതും ഗുരുതരമായ കുറ്റമായി പരിഗണിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി..