
നേതൃത്വം ഉത്തരവാദിത്ത ബോധത്തിലധിഷ്ഠിതമാവണം : നൗഷാദ് മണ്ണിശ്ശേരി
അമാനുല്ല വടക്കാങ്ങര
ദോഹ: നേതൃത്വം എന്നത് ഒരു പദവിയല്ലയെന്നും മറിച്ചതൊരു ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ പേരാണെന്നും ഈ ബോധ്യമുള്ളവരാണ് നേതൃത്വം ഏറ്റെടുക്കേണ്ടതെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ കെഎംസിസി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന നേതൃത്വ പഠന പരിശീലന പദ്ധതിയായ ലീഡിന്റെ മുപ്പത്തി നാലാമത്തെ ഓണ്‍ലൈന്‍ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃത്യമായ ദിശാബോധം നല്‍കി ഒരു പുതു തലമുറക്ക് വഴി കാണിക്കുമ്പോഴാണ് നേതാക്കളുടെ ദൗത്യം പൂര്‍ത്തിയാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീം കൊര്‍ദോവ യുടെ ആഭിമുഖ്യത്തില്‍ നടന്ന സെഷനിന് ലീഡ് ക്യാപ്റ്റന്‍ മുനീര്‍ പട്ടര്‍ക്കടവ് നേതൃത്വം നല്‍കി . ഷാഹിദ് കുന്നപ്പള്ളി, ഹക്കീം കാപ്പന്‍ , നസറുദ്ദിന്‍ തെയ്യമ്പാട്ടില്‍ , സിയാബ് പൂത്തൂര്‍, ഖുബൈബ് വണ്ടൂര്‍, നസീബ് വെളിയംകോട്, എന്നിവര്‍ മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്തു സംസാരിച്ചു. മലപ്പുറം ജില്ലാ കെഎംസിസി നേതാക്കളായ അക്ബര്‍ വേങ്ങശ്ശേരി, റഫീഖ് കൊട്ടപ്പുറം, മജീദ് തവനൂര്‍, മുഹമ്മദ് ലയിസ്, , കെ എം എ സലാം, യൂത്ത് വിങ് ഭാരവാഹികളായ സവാദ് വെളിയങ്കോട്, പി.ടി ഫിറോസ്,ഷാക്കിറുല്‍ ജലാല്‍, ഷരീഫ് വളാഞ്ചേരി, ഷംസീര്‍ മാനു എന്നിവര്‍ സംബന്ധിച്ചു. അസ്ലം ബംഗാളത്ത് സ്വാഗതവും നിസാര്‍ പുറമണ്ണൂര്‍ നന്ദിയും പറഞ്ഞു