Archived ArticlesBreaking News

ലോകകപ്പ് സുരക്ഷ സേവനത്തില്‍ പങ്കെടുക്കുന്ന യുഎസ് സേനയെ ഖത്തര്‍ പ്രതിരോധകാര്യ സഹമന്ത്രി സന്ദര്‍ശിച്ചു

ദോഹ: ലോകകപ്പ് സുരക്ഷ സേവനത്തില്‍ പങ്കെടുക്കുന്ന യുഎസ് സേനയെ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ സന്ദര്‍ശിച്ചു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്നതില്‍ പങ്കെടുക്കുന്ന യുഎസ് സേനയുമായുള്ള
പ്രതിരോധ മന്ത്രാലയത്തിന്റെ ഒരുക്കങ്ങളുടെ ചട്ടക്കൂടിലാണ് സന്ദര്‍ശനം.
ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സാലം ബിന്‍ ഹമദ് ബിന്‍ അഖീല്‍ അല്‍ നബിത്, ഉപപ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രതിരോധ-സുരക്ഷാകാര്യ സഹമന്ത്രിയുമായ മേജര്‍ ജനറലും (പൈലറ്റും) 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ പ്രതിരോധ മന്ത്രാലയ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍ മന്നായ് , ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഉറപ്പാക്കാനുള്ള സംയുക്ത സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ സയീദ് ബിന്‍ ഹുസൈന്‍ അല്‍ ഖയാറിനും സായുധ സേനയിലെ നിരവധി റാങ്കിംഗ് ഓഫീസര്‍മാരും
പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!