Breaking News

ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു, 2022 മെയ് മാസം ഖത്തറിലെത്തിയത് 166090 സന്ദര്‍ശകര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു, 2022 ഏപ്രില്‍ മാസം ഖത്തറിലെത്തിയത് 166090 സന്ദര്‍ശകര്‍. സന്ദര്‍ശകരുടെ വരവില്‍ ഖത്തര്‍ വളര്‍ച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വുണ്ടാക്കിയതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട വ്യക്തമാക്കുന്നു. കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതും യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതുമാണ് ടൂറിസം മേഖലയെ സഹായിച്ചത്. 2021 മെയ് മാസം കേവലം 17140 സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്.

ആകെ എത്തിയവരില്‍ 78744 സന്ദര്‍ശകരും വിമാനങ്ങളില്‍ വന്നവരാണ്. കടല്‍ വഴി വന്ന സന്ദര്‍ശകരുടെ എണ്ണം 10,100 ആയി ഉയര്‍ന്നപ്പോള്‍ 81426 പേര്‍ കര വഴി എത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഖത്തര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ഏഷ്യയില്‍ നിന്നും ഓഷ്യാനിയയില്‍ നിന്നുമുള്ള സഞ്ചാരികളാണ് മെയ് മാസം ഏറ്റവുമധികം ഖത്തറിലെത്തിയത്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 29824 സന്ദര്‍ശകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു .

ഗള്‍ഫ് മേഖലയില്‍ നിന്നും ഖത്തറിലെത്തുന്ന സന്ദര്‍ശകരില്‍ 12 ഇരട്ടി വര്‍ദ്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 90309 പാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മെയ് മാസം ഖത്തറിലെത്തിയത്. 2021 മെയ് മാസം ഇത് 6874 പേരായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 25294 സന്ദര്‍ശകര്‍ 2022 മെയ് മാസം ഖത്തറിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 8684 ആയിരുന്നു

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 2177 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Related Articles

Back to top button
error: Content is protected !!