ആലപ്പുഴ കളക്ടര്‍ നിയമനം: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. ഐ സി എഫ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ : മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ മദ്യപിച്ചു വാഹനമിടിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഖത്തര്‍ ഐ സി എഫ് ആവശ്യപ്പെട്ടു.
കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ ഉന്നതസ്ഥാനത്തു അവരോധിക്കപ്പെടുന്നത് കേസ് അട്ടിമറിക്കാനും കേസില്‍ അനുകൂല വിധി സമ്പാദിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് സംശയിക്കപ്പെടുന്നു. ഈ തീരുമാനം പുനഃപരിശോധിച്ചു നിയമനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം .
യോഗത്തില്‍ അഹമ്മദ് സഖാഫി പേരാമ്പ്ര, ഡോ . ബഷീര്‍ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി , അബ്ദുല്‍ അസീസ് സഖാഫി പാലോളി, അബൂബക്കര്‍ അന്‍വരി ജമാലുദ്ധീന് അസ്ഹരി, ശൗക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, ഉമര്‍ ഹാജി പുത്തൂപാടം, നൗഷാദ് അതിരുമട, ഉമര്‍ കുണ്ടുതോട് എന്നിവര്‍ പങ്കെടുത്തു