
Breaking News
ഫോബ്സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച 30 ബാങ്കുകളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി ഖത്തറിന്റെ ക്യുഎന്‍ബി ഗ്രൂപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫോബ്സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച 30 ബാങ്കുകളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി ഖത്തറിന്റെ ക്യുഎന്‍ബി ഗ്രൂപ്പ്. ശനിയാഴ്ചയാണ് ഫോബ്സ് മിഡില്‍ ഈസ്റ്റ് മിഡില്‍ ഈസ്റ്റിലെ മികച്ച 30 ബാങ്കുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 300.3 ബില്യണ്‍ ഡോളറാണ് ഖത്തറിന്റെ ക്യുഎന്‍ബി ഗ്രൂപ്പിന്റെ ആസ്തി. യു.എ.ഇയുടെ എഫ്എബി, സൗദിയുടെ അല്‍ റാജ്ഹി ബാങ്ക് , സൗദി നാഷണല്‍ ബാങ്ക് എന്നിവയാണ് ലിസ്റ്റില്‍ തൊട്ടടുത്തുള്ളത്.
ഖത്തറില്‍ നിന്നുള്ള ഖത്തര്‍ ഇസ്ലാമിക് ബാങ്ക് , കൊമേഴ്‌സ്യല്‍ ബാങ്ക്, മസ്‌റഫ് അല്‍ റയാന്‍ എന്നിവയും ‘മിഡില്‍ ഈസ്റ്റിലെ മികച്ച 30 ബാങ്കുകളുടെ’ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.