Breaking News

മാച്ച് ഡേ ഷട്ടില്‍ സേവനം ഉപയോഗിച്ച് ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഹയ്യ കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ: അയല്‍ രാജ്യങ്ങളില്‍ താമസിച്ച് മാച്ച് ഡേ ഷട്ടില്‍ സേവനം ഉപയോഗിച്ച് ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ല്‍ പങ്കെടുക്കുന്ന ആരാധകര്‍ക്ക് അവരുടെ ഹയ്യ കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഖത്തറില്‍ താമസിക്കാത്ത ആരാധകര്‍ക്ക് അയല്‍ രാജ്യങ്ങളില്‍ താമസിക്കാനും അവിടെ നിന്നും പ്രത്യേകമായ വിമാനസര്‍വീസുകളില്‍ ഖത്തറിലെത്തി ഇഷ്ടമുള്ള കളി കണ്ട് 24 മണിക്കൂറിനുള്ളില്‍ അവരുടെ താമസ സ്ഥലത്തേക്ക് മടങ്ങാനും അനുവദിക്കുന്ന പ്രത്യേക സംവിധാനമാണ് മാച്ച് ഡേ ഷട്ടില്‍.

ഖത്തര്‍ എയര്‍വേയ്സ് , സൗദി എയര്‍ലൈന്‍സ് , ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, കുവൈറ്റ് എയര്‍വേയ്സ്, ഒമാന്‍ എയര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലയിലെ നിരവധി വിമാനക്കമ്പനികളുമായി സഹകരിച്ചാണ് മാച്ച് ഡേ ഷട്ടില്‍ സേവനങ്ങള്‍ നല്‍കുന്നത്.

മാച്ച് ഡേ ഹയ്യ കാര്‍ഡ് അതിന്റെ ഉടമകള്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം, സാധുവായ മാച്ച് ടിക്കറ്റിനൊപ്പം ബന്ധപ്പെട്ട സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം , സൗജന്യ പൊതുഗതാഗതത്തിലേക്കുള്ള പ്രവേശനം എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കും.

ഹയ്യ കാര്‍ഡ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇപ്പോള്‍ മാച്ച് ഡേ ഷട്ടില്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനാകും. ഹയ്യ കാര്‍ഡ് ലഭിക്കുന്നതിന് ആരാധകര്‍ അവരുടെ യാത്രാ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും.

ഹയ്യാകാര്‍ഡിന് അപേക്ഷിക്കുവാന്‍ താഴെകൊടുക്കുന്ന ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്താല്‍ മതി

https://apps.apple.com/qa/app/hayya-to-qatar-2022/id1593845586

 

https://play.google.com/store/apps/details?id=com.pl.qatar&hl=en&gl=US

ഖത്തര്‍ നിവാസികള്‍ ഉള്‍പ്പെടെ എല്ലാ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റ് ഉടമകളും ഹയ്യ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ട്.

Related Articles

Back to top button
error: Content is protected !!