Archived Articles

വര്‍ഗീയ ഫാസിസവും, ജനകീയ പ്രതിരോധവും. ഖത്തര്‍ ഐ എം സി സി സംവാദം സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ ‘വര്‍ഗീയ ഫാസിസവും, ജനകീയ പ്രതിരോധവും’ എന്ന വിഷയത്തില്‍ ഖത്തര്‍ ഐ എം സി സി സംവാദം സംഘടിപ്പിച്ചു.
എല്ലാ മതേതര സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും യോജിപ്പുണ്ടായാല്‍ മാത്രമേ ഫാസിസത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന അഡ്വക്കറ്റ് നൗഷാദ് ആലക്കോട്ടില്‍ അഭിപ്രായപ്പെട്ടു.

ഫാസിസത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റകെട്ടായി നില്‍ക്കണമെന്ന് സംവാദത്തില്‍ വിഷയം അവതരിപ്പിച് സംസാരിച്ച ഖത്തര്‍ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ടി ടി നൗഷീര്‍ പറഞ്ഞു.
ഷംസീര്‍ അരികുളം (സംസ്‌കൃതി), ബഷീര്‍ തൂവാരിക്കല്‍ (ഇന്‍കാസ് ), നജ്മുദ്ദീന്‍ ഇ കെ (ഫ്രറ്റേണിറ്റി ഫോറം), ബഷീര്‍ പൂത്തുപ്പാടം (ഐ സി എഫ് ), പ്രദോഷ്‌കുമാര്‍ (അടയാളം ഖത്തര്‍), പ്രമോദ്
(ദളിത് ആക്ടിവിസ്റ്റ്),ഗഫൂര്‍(ഓ എന്‍ സി പി ), ഷാജഹാന്‍ മാരാരിത്തോട്ടം (പിസിഫ് ), മുനീര്‍ മേപ്പയ്യൂര്‍ (ഐ എം സി സി ) എന്നിവര്‍ സംവാദത്തില്‍ സംസാരിച്ചു

ഖത്തര്‍ ഐഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുബാറക്ക് നെല്ലിയാളി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!