Breaking News
ലുസൈല്‍ സൂപ്പര്‍ കപ്പ്: കളിയാരംഭിക്കുന്നതിന് 4 മണിക്കൂര്‍ മുമ്പ് ഗേറ്റുകള്‍ തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. സെപ്തംബര്‍ 9 വെള്ളിയാഴ്ച ലുസൈല്‍ സൂപ്പര്‍ കപ്പ് കളിയാരംഭിക്കുന്നതിന് 4 മണിക്കൂര്‍ മുമ്പ് തന്നെ സ്റ്റേഡിയം ഗേറ്റുകള്‍ തുറക്കുമെന്നും ആരാധകര്‍ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തി തങ്ങളുടെ ഇരിപ്പിടം സ്വന്തമാക്കണമെന്നും സംഘാടകര്‍ അറിയിച്ചു. സ്‌റ്റേഡിയത്തിലേക്കുള്ള വഴിയിലും ചുറ്റിലും റോഡുകള്‍ അടക്കുന്നതടക്കമുള്ള ഗതാഗത നിയന്ത്രണങ്ങളുണ്ടായേക്കാം. അതിനാല്‍ നേരത്തെ തന്നെ വേദിയിലെത്തുക പ്രധാനമാണ് .മെട്രോ സര്‍വീസും പൊതുഗതാഗതവും പരമാവധി പ്രയോജനപ്പെടുത്തണം.