Breaking News

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള അഗ്‌നിശമന സാങ്കേതിക വിദ്യകളില്‍ ഖത്തറില്‍ ആദ്യമായി പരിശീലനം സംഘടിപ്പിച്ച് കര്‍വ

അമാനുല്ല വടക്കാങ്ങര

ദോഹ: യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വിശിഷ്യാ ലിഥിയം അയണ്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കായി ഖത്തറില്‍ മൊവാസലാത്ത് (കര്‍വ) ആദ്യമായി അഗ്‌നിശമന പരിശീലനം സംഘടിപ്പിച്ചു.

മൊവാസലാത്ത് ആസ്ഥാനത്തും റാസ് ലഫാനിലുമായി നടന്ന പരിശീലനം നാല് ദിവസങ്ങളിലായാണ് നടന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് പ്രതിനിധികള്‍ക്കൊപ്പം മൊവാസലാത്ത് ജീവനക്കാരുടെ സംഘവും പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു.

നാല് ദിവസത്തെ അഭ്യാസത്തില്‍ പങ്കെടുത്തവര്‍ക്ക് വിവിധ ദുരന്തസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ലഭിച്ചു. വൈദ്യുത വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിശദമായീലനമാണ് നടന്നതെന്ന് കര്‍വ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!