Breaking News

കാന്‍സര്‍ ചികിത്സയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഖത്തറിലെ എന്‍.സി.സി.സി.ആര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കാന്‍സര്‍ ചികിത്സയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഖത്തറിലെ എന്‍.സി.സി.സി.ആര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേക ചികില്‍സാ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി പുതിയ അത്യാധുനിക റേഡിയോ തെറാപ്പി യൂണിറ്റ് ഈ ആഴ്ച ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) ഉദ്ഘാടനം ചെയ്തു.

നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ചില്‍ പുതുതായി കമ്മീഷന്‍ ചെയ്ത അഡാപ്റ്റീവ് റേഡിയോ തെറാപ്പി യൂണിറ്റ് ചികില്‍സാ രംഗത്ത് വലിയ പുരോഗതിയുണ്ടാക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി, എന്‍സിസിസിആര്‍ സിഇഒയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് സാലം ജാബര്‍ അല്‍ ഹസ്സന്‍ എന്നിവര്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള അഡാപ്റ്റീവ് ചികിത്സകള്‍, രോഗിയുടെ ശരീരഘടനയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കാനും ക്യാന്‍സര്‍ ടാര്‍ഗെറ്റുചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തി കൂടുതല്‍ ഫലപ്രദമായ ചികിത്സ നടപ്പാക്കാനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ ആദ്യ സംരംഭമാണിതെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!