Archived Articles

കെഎംസിസി കാസറഗോഡ് സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കാസറഗോഡ് മുനിസിപ്പാലിറ്റി ചാമ്പ്യന്‍മാര്‍

റഷാദ് മുബാറക്

ദോഹ: അടുത്ത മാസം ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് ഐക്യദാര്‍്ഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം സ്‌പോര്‍ട്‌സ് വിംഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ സോക്കര്‍ ലീഗ് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാസറഗോഡ് മുനിസിപ്പാലിറ്റി ചാമ്പ്യന്മാരായി. മധൂര്‍ പഞ്ചായത്തും കാസറഗോഡ് മുനിസിപ്പാലിറ്റിയും തമ്മില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ കോയിന്‍ ടോസ്സിലൂടെയാണ് കാസറഗോഡ് മുനിസിപ്പാലിറ്റിയെ ചാമ്പ്യന്‍മാരായി തെരഞ്ഞെടുത്തത്.

ഖത്തര്‍ നാഷണല്‍ ഫുട്‌ബോള്‍ ടീം അണ്ടര്‍ 17 ചീഫ് കോച്ച് ഇബ്രാഹിം മുഹമ്മദ് അല്‍ ഷാഫി ടൂര്‍ണമെന്റ് ഉല്‍ഘടനം ചെയ്തു . ഖത്തര്‍ നാഷണല്‍ ടീം അണ്ടര്‍ 17 പ്ലയെര്‍ തഹസിന് മുഹമ്മദ്, സംസ്ഥാന കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. എം പി ഷാഫി ഹാജി, റേഡിയോ സുനോ മാനേജിങ് ഡയറക്ടര്‍ അമീറലി എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്തു

കാസറഗോഡ് മണ്ഡലത്തിലെ പ്രഗല്‍ഭ ഫുട്‌ബോള്‍ ടീമുകളായ മൊഗ്രാല്‍ പുത്തൂര്‍ , കാസറഗോഡ് , മധുര്‍ , ചെങ്കള , മലയോരം എന്നീ അഞ്ചു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്

ടൂര്‍ണമെന്റ്‌ലെ മികച്ച പ്ലേയറായി ,കാസറഗോഡ് മുനിസിപ്പലിറ്റിയിലെ ദില്‍ഷാദ്, ബെസ്റ്റ് ഗോള്‍ കീപറായി ഷമീം (മധുര്‍ പഞ്ചായത്ത് ) മാന്‍ ഓഫ് ദി മാച്ച് ആയി സിറാജ് (കാസറഗോഡ് മുനിസിപ്പാലിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.

കാസറഗോഡ് കെഎംസിസി സോക്കര്‍ ലീഗ് ചാമ്പ്യന്‍സിനുള്ള ട്രോഫി വിതരണം സംസ്ഥാന കെഎംസിസി പ്രസിഡന്റ് എസ് എം എ ബഷീര്‍, ജാഫര്‍ കല്ലങ്കടി എന്നിവര്‍ നിര്‍വഹിച്ചു. ചാമ്പ്യന്‍സ് നുള്ള ക്യാഷ് പ്രൈസ് ജില്ലാ പ്രസിഡന്റ് ലുക്കാന്‍ തളങ്ങരയും, റണ്ണേഴ്‌സ് നുള്ള ട്രോഫി ടൂര്‍ണമെന്റ് കോണ്‍വീനര്‍ ഹാരിസ് ചൂരി, ജാഫര്‍ പള്ളം എന്നിവരും നിര്‍വഹിച്ചു റണ്ണേഴ്‌സ് നുള്ള ക്യാഷ് പ്രൈസ് ഹാരിസ് എറിയാലും, ഷഫീക് ചെങ്ങളയുമാണ് വിതരണം ചെയ്തത്. ടൂര്‍ണമെന്റ്‌നു അലി ചെരൂര്‍, ഷാനിഫ് പൈക, അബ്ദുല്‍ റഹിമന്‍ എരിയല്‍, അന്‍വര്‍ കടവത്, നുമാന്‍ എന്നിവര്‍ നേത്രത്വം നല്‍കി

Related Articles

Back to top button
error: Content is protected !!