Breaking News

ഖത്തറില്‍ കോവിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ :അല്‍ മസ് ലമാനി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍-മസ്ലമാനി അഭിപ്‌രായപ്പെട്ടു. സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഹോം ക്വാറന്റൈന്‍ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നത് സംബന്ധിച്ച് ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിലെ കൊവിഡ് 19 നിയന്ത്രണങ്ങള്‍ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയതും പ്രധാനപ്പെട്ടതുമായ അപ്ഡേറ്റ് രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണെന്നും രാജ്യത്ത് കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. .
ഖത്തറില്‍ കോവിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് പുതിയ ക്വാറന്റൈന്‍ നയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ആദ്യ അഞ്ച് ദിവസം സമ്പൂര്‍ണ്ണ ഹോട്ടല്‍ ക്വാറന്റൈനായിരിക്കും. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം രോഗബാധിതരെ പുറത്തു പോകാന്‍ അനുവദിക്കും, എന്നാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തനിച്ചായിരിക്കുമ്പോള്‍ മാത്രമേ മാസ്‌ക് നീക്കംചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാവുകയുള്ളൂ.
സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഹോം ക്വാറന്റൈന്‍ മതിയാകും.

Related Articles

Check Also
Close
Back to top button
error: Content is protected !!