Breaking News

പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാര്‍ നിര്‍മ്മിച്ച 40 പുതിയ കലാസൃഷ്ടികള്‍ ചേര്‍ത്ത് പൊതു ഇടം ഒരു ഔട്ട്ഡോര്‍ മ്യൂസിയമാക്കി മാറ്റാനൊരുങ്ങി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിന് മുന്നോടിയായി പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാര്‍ നിര്‍മ്മിച്ച 40 പുതിയ കലാസൃഷ്ടികള്‍ ചേര്‍ത്ത് പൊതു ഇടം ഒരു ഔട്ട്ഡോര്‍ മ്യൂസിയമാക്കി മാറ്റാനൊരുങ്ങി ഖത്തര്‍ . ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനം പിടിച്ച വ്യത്യസ്ത ശില്‍പങ്ങള്‍ ഇതിനകം തന്നെ കലാസാംസ്‌കാരിക ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു.

ഈയിടെ കോര്‍ണിഷില്‍ സ്ഥാപിച്ച ഭീമാകാരമായ പൊതു കലാരൂപമായ ദുഗോങ്ങ് (കടല്‍ പശു) നിരവധി പേരെ ആകര്‍ഷിച്ചുകഴിഞ്ഞു. നിത്യവും ധാരാളമാളുകള്‍ ഗുഗോങ്ങിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുത്തും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചുമാണ് ഈ ശില്‍പം ആഘോഷമാക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ കലാകാരനായ ജെഫ് കൂണ്‍സ് നിര്‍മ്മിച്ച പോളിക്രോംഡ് മിറര്‍ പോളിഷ് ചെയ്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ശില്‍പമായ ‘ഡുഗോങ്’ എന്ന ബൃഹത്തായ കലാസൃഷ്ടിയാണ് ഖത്തറിന്റെ പൊതു കലാരംഗത്തെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍. തിളങ്ങുന്ന പൊതുകല ഒരു കടല്‍ തിരമാലയിലും കടല്‍പ്പുല്ലിലും നില്‍ക്കുന്ന ഒരു ദുഗോങ്ങിനെ ചിത്രീകരിക്കുന്നു.

21 മീറ്റര്‍ ഉയരത്തിലും 31 മീറ്റര്‍ വീതിയിലും പണിത ഈ ശില്‍പം കോര്‍ണിഷില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ തിളങ്ങുന്ന ഉരുക്ക് ശില്‍പം അല്‍ മസ്‌റ പാര്‍ക്കില്‍ കാണാം.ആയിരക്കണക്കിന് വര്‍ഷങ്ങളായി രാജ്യത്തിന്റെ ഉപദ്വീപിന് ചുറ്റുമുള്ള വെള്ളത്തില്‍ വസിക്കുന്ന സമുദ്ര സസ്തനിയാണ ദുഗോങ്ങ് .

കോര്‍ണിഷിലെ ഫ്‌ളാഗ് പ്ലാസയുടെ ഉദ്ഘാടനത്തോടൊപ്പം ലെബനീസ് ഡിസൈനര്‍ നജ്ല അല്‍ സെയ്നിന്റെ ചില ശില്‍പങ്ങള്‍ ഇതിനകം അനാവരണം ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ കലാകാരന്‍ ചോയി ജിയോങ് ഹ്വാ നിര്‍മ്മിച്ച ‘കം ടുഗെദര്‍’ എന്ന വര്‍ണ്ണാഭമായ കലാസൃഷ്ടി എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന് സമീപം അനാച്ഛാദനം ചെയ്തു കഴിഞ്ഞു.

സുബാറയില്‍ ബ്രസീല്‍ ആര്‍ട്ടിസ്റ്റ് എന്നെസ്റ്റോ യുടെ മിറര്‍ ആര്‍ട്ട് സ്ഥാപിച്ചിട്ടുണ്ട്. കതാറയിലും എയര്‍പോര്‍ട് റോഡിലുമൊക്കെ വൈവിധ്യമാര്‍ന്ന ശില്‍പങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്് ഖത്തറിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്.

Related Articles

Back to top button
error: Content is protected !!