Breaking News

ഖത്തറില്‍ ഡെലിവറി ബോക്സ്, മോട്ടോര്‍ ബൈക്ക്, റൈഡര്‍ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ നിബന്ധനകള്‍ നവംബര്‍ 15 മുതല്‍

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഡെലിവറി ബോക്സ്, മോട്ടോര്‍ ബൈക്ക്, റൈഡര്‍ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ നിബന്ധനകള്‍ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ മോട്ടോര്‍ ബൈക്കുകള്‍ ഡെലിവറി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം നിയന്ത്രണങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മദീന ഖലീഫയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട നിരവധി പുതിയ നിയമങ്ങളും വ്യവസ്ഥകളും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് റാദി അല്‍-ഹജ്രി വിശദീകരിച്ചു.

ബ്രിഗേഡിയര്‍ നാസര്‍ ഡോര്‍മാന്‍ അല്‍ മുഫ്ഖായി, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക്, ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുള്‍ റഹീം മറാഫിഹ്, ട്രാഫിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്നിവര്‍ സംബന്ധിച്ചു.
പുതിയ നിയന്ത്രണങ്ങളും ആവശ്യകതകളും പാലിക്കാന്‍ കമ്പനി ഉടമകളോട് അല്‍-ഹാജിരി അഭ്യര്‍ത്ഥിച്ചു. നവംബര്‍ 15 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്നും പാലിക്കാതിരിക്കുന്നത് ട്രാഫിക് നിയമത്തിലെ ക്ലോസ് 3, ആര്‍ട്ടിക്കിള്‍ 85, ലംഘനമായി പരിഗണിക്കുമെന്നും 1500 റിയാല്‍ പിഴ ചുമത്തുമെന്നും അല്‍ ഹാജിരി പറഞ്ഞു.

കവലകളിലും സിഗ്നലുകളിലും ആദ്യ നിര ഉപയോഗിക്കുന്നത്, അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ബാഗില്‍ സാധനങ്ങള്‍ കയറ്റുന്നത് തുടങ്ങിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങളും ലംഘനങ്ങളും സാങ്കേതിക പരിശോധനാ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അലി ജറല്ല അല്‍ ബരിദി വിശദീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!