ഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്റര്‍ ഔദ്യോഗികമായി തുറന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനായുള്ള ഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്റര്‍ (എച്ച്സിഎംസി) സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) ഔദ്യോഗികമായി തുറന്നു. മുശൈരിബ് ഡൗണ്‍ ടൗണിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള മീഡിയ സെന്റര്‍ തുറന്നത്.
പ്രസ് കോണ്‍ഫറന്‍സ് റൂം, സ്റ്റുഡിയോകള്‍, ഹോട്ട് ഡെസ്‌ക്കുകള്‍, ഐടി സപ്പോര്‍ട്ട് , ഫോട്ടോഗ്രാഫര്‍ സേവനങ്ങള്‍, മീഡിയ ലോഞ്ച്, റസ്റ്റോറന്റ് എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ എച്ച്സിഎംസിയില്‍ ഉണ്ട്. ലോകകപ്പ് സമയത്ത് 24 മണിക്കൂറും സൗകര്യം തുറന്നിരിക്കും.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ഫിഫ ലോകകപ്പ് കവര്‍ ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എസ്സിയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്മ അല്‍ നുഐമി പറഞ്ഞു. റിപ്പോര്‍ട്ടര്‍മാര്‍, പ്രക്ഷേപകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവര്‍ ടൂര്‍ണമെന്റും ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ കാര്യങ്ങളും കവര്‍ ചെയ്യുന്നതിനിടയില്‍ തടസ്സങ്ങളില്ലാതെ അവരുടെ ജോലി നിര്‍വഹിക്കാന്‍ സഹായിക്കുന്നതിനാണ് ഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്റര്‍ വികസിപ്പിച്ചിരിക്കുന്നത്.