
അല്‍ ബിദ പാര്‍ക്കില്‍ ഇന്ന് നടക്കുന്ന് ഫിഫ ഫാന്‍ ഫെസ്റ്റിവലിലെ ടെസ്റ്റ് ഈവന്റില്‍ ഖത്തര്‍ മഞ്ഞപ്പടയും
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലിന്റെ അവസാന റിഹേഴ്‌സല്‍ ഇവന്റായി ഇന്ന് ടെസ്റ്റ് ഈവന്റില്‍ ഖത്തര്‍ മഞ്ഞപ്പടയും അണിചേരുന്നു. നവംബര്‍ 19 ന് ഫാന്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിന് മുമ്പായി ഇന്ന് നടക്കുന്ന പരിപാടിയില്‍ ഡി.ജെ.യും മൈക്കല്‍ ജാക്സണ്‍ ട്രിബ്യൂട്ട് ഷോയുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളുണ്ടാകും. വൈകുന്നേരം 5 മണിക്ക് കണികള്‍ക്കായി ഗേറ്റുകള്‍ തുറക്കും.മെട്രോ യാത്രാ സംവിധാനം ഉപയോഗിക്കാം.
20,000 പേര്‍ക്കാണ് പരിപാടി കാണാന്‍ സൗകര്യമുണ്ടാവുക. പരിപാടിക്ക് ആദ്യം വരുന്നവര്‍ക്കാണ് പ്രവേശനം ഉണ്ടാവുക.
ഖത്തര്‍ മഞ്ഞപ്പടയുടെ പ്രകടനത്തിന് ആവേശം പകരാനും ഫാന്‍ ഫെസ്റ്റ് ആസ്വദിക്കുവാനും എല്ലാ മഞ്ഞപ്പട അംഗങ്ങളേയും ഇന്ന് വൈകിട്ട് അല്‍ ബിദ്ദ പാര്‍ക്കിലേക്ക് മഞ്ഞപ്പടയുടെ ജേഴ്‌സിയില്‍ ക്ഷണിച്ചിട്ടുണ്ട്.