Breaking News

ഇക്വഡോറന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ

അമാനുല്ല വടക്കാങ്ങര

ദോഹ. ഇക്വഡോറന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഉദ്ഘാടന മത്സരത്തിനിടെ ഇക്വഡോറന്‍ ആരാധകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനാണ് ഇക്വഡോറന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ ഫിഫ അച്ചടക്ക നടപടി ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 20 ന് നടന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഇക്വഡോറന്‍ അനുയായികളുടെ മുദ്രാവാക്യങ്ങള്‍ കാരണം ഫിഫ അച്ചടക്ക സമിതി ഇക്വഡോറന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ നടപടികള്‍ ആരംഭിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു.

മുദ്രാവാക്യങ്ങള്‍ എന്തിനെക്കുറിച്ചാണെന്ന് ഫിഫ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അത് ഫിഫ അച്ചടക്ക കോഡിന്റെ ആര്‍ട്ടിക്കിള്‍ 13 ന് കീഴിലാണ് വരുന്നതെന്ന് വ്യക്തമാക്കി. ‘ഒരു രാജ്യത്തിന്റെയോ വ്യക്തിയുടെയോ ഒരു ഗ്രൂപ്പിന്റെയോ അന്തസ്സും അഖണ്ഡതയും വിവേചനപരവും അപമാനകരവുമായ വാക്കുകള്‍ ഉപയോഗിച്ച് വ്രണപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണ്.

ഡിസംബര്‍ 18ന് അവസാനിക്കുന്ന ഖത്തര്‍ ലോകകപ്പിലെ ഇത്തരത്തിലുള്ള ആദ്യ അച്ചടക്ക നടപടിയാണിത്.

Related Articles

Back to top button
error: Content is protected !!