ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. കളിയുടെ ആദ്യ ഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
ഏഷ്യയില്‍, നവംബര്‍ 27 ഞായറാഴ്ച ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള ഗ്രൂപ്പ് ഗെയിം ശരാശരി 36.37 ദശലക്ഷം കാഴ്ചക്കാരെ ആകര്‍ഷിച്ചു. 2018 ലെ ഫിഫ ലോകകപ്പിലെ ശരാശരി ആഭ്യന്തര ഗ്രൂപ്പ് സ്റ്റേജ് പ്രേക്ഷകരേക്കാള്‍ 74% കൂടുതലായിരുന്നു ഇത്.
നവംബര്‍ 24, വ്യാഴാഴ്ച കൊറിയ റിപ്പബ്ലിക്കില്‍, 11.14 ദശലക്ഷം ആളുകള്‍ ഉറുഗ്വേയ്ക്കെതിരായ അവരുടെ ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരം കണ്ടു. 2014-ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രോഡ്കാസ്റ്റില്‍ ടിവി പ്രേക്ഷകരുടെ എണ്ണം 97% വര്‍ദ്ധിച്ചു. റഷ്യ 2018 നെ അപേക്ഷിച്ച് 18% കൂടുതലാണിത്.
യൂറോപ്പിലെ ആരാധകരും ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കായി വലിയ തോതില്‍ ട്യൂണ്‍ ചെയ്യുന്നുണ്ട്
നവംബര്‍ 25 വെള്ളിയാഴ്ച ഇംഗ്ലണ്ടുമായുള്ള യുഎസ്എയുടെ ഏറ്റുമുട്ടലിന്റെ ഇംഗ്ലീഷ് ഭാഷാ കവറേജ്, യുഎസ് ടെലിവിഷനില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരുഷ ഫുട്‌ബോള്‍ മത്സരമായിരുന്നു.