ആലപ്പുഴ ജിംഗാന’ പവര്‍ പഞ്ച് സെലിബ്രേഷന്‍ ഇന്ന്

ദോഹ. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റു സിനിമകളില്‍ ഒന്നായ ‘ആലപ്പുഴ ജിംഗാന’യുടെ സക്‌സസ് സെലിബ്രേഷന്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് അബൂ സിദ്ര മാളില്‍ നടക്കും. സ്‌കൈ മീഡിയയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേര്‍ന്ന് ഒരുക്കുന്ന ഈ പരിപാടിയില്‍ മുഖ്യ സ്‌പോന്‍സര്‍ ലുലു ആണ്. സിനിമയുടെ പ്രധാന അഭിനേതാക്കളായ നസ്ലിന്‍, ലുക്കുമാന്‍, ഗണപതി, സദീപ്, ഫ്രാന്‍ക്കോ,ശിവ ഹരിഹരന്‍, ശോണ്‍ ജോയ്, കാര്‍ത്തിക്, അനക രവി, നന്ദ നിഷാന്ത്, നൗല ഫ്രാന്‍സി, വൈഷാഗ് തുടങ്ങിയ നീണ്ട നിര പങ്കെടുക്കുന്ന ഈ പ്രോഗ്രാമിന്റെ മീഡിയ പര്‍ട്ട്‌നര്‍ മാലയാളം 98.6 എഫ്. എം ഉം ആണ്.
സിനിമാപ്രേമികള്‍ക്കും കുടുംബങ്ങള്‍ക്കും ഈ പരിപാടി ഒരു മനോഹര അനുഭവമായി മാറ്റാന്‍ ഡാന്‍സും, പാട്ടുകളും അടങ്ങിയ ഒരു നല്ല വിരുന്നു തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തികച്ചും സൗജന്യമായ ഈ പ്രോഗ്രം ആസ്വാ ദകര്‍ക്ക് ഒരു നല്ല അനുഭവമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.