Archived Articles

മുഹമ്മദ് നബി, ജീവിതവും സന്ദേശവും ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. മുഹമ്മദ് നബിയുടെ ജന്മം രേഖപ്പെടുത്തെപ്പെട്ട റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിയുടെ ജീവിതവും സന്ദേശവും അനുസ്മരിക്കാനും വര്‍ത്തമാന സാഹചര്യത്തില്‍ അവലോകനം ചെയ്യുവാനും ലക്ഷ്യം വെച്ചുകൊണ്ട് സി.ഐ.സി ദോഹ സോണ്‍ പ്രഖ്യാപിച്ച ക്യാമ്പയിന് തുടക്കമായി.ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍.

പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതവും സന്ദേശവും ലളിതമായി വിവരിക്കുന്ന ലഘുലേഖ സി.ഐ.സി പ്രസിഡന്റ് ഖാസ്സിം ടി.കെ, സോണല്‍ വൈസ് പ്രസിഡന്റ് ഐ.എം ബാബുവിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

കാലം ചെല്ലും തോറും കൂടുതല്‍ കൂടുതല്‍ തിളക്കത്തോടെ, പുതിയ വ്യാഖ്യാനങ്ങളോടെ അനാവരണം ചെയ്തു കൊണ്ടിരിക്കുന്ന പ്രവാചക സന്ദേശങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുകയെന്നത് കാലം ആവശ്യപ്പെടുന്ന പുണ്യ പ്രവര്‍ത്തിയാണെന്ന് കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഖാസ്സിം സാഹിബ് പറഞ്ഞു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പരിധിലംഘനങ്ങള്‍ നടത്തി ദിവ്യപരിവേഷത്തില്‍ എത്തുന്നതിനെ പ്രതിരോധിക്കാനും നമ്മള്‍ തയാറാകണമെന്നു അദ്ദേഹം ഉണര്‍ത്തി.

പ്രവാചക ജീവിതവും സന്ദേശങ്ങളും ആദ്യമായി പകര്‍ത്തേണ്ടത് സ്വന്തം ജീവിതത്തിലാണെന്നും ജീവിക്കുന്ന മാതൃകകളായി ജനങ്ങളിലേക്കിറങ്ങണമെന്നും അധ്യക്ഷപ്രസംഗത്തില്‍ സി.ഐ.സി ദോഹ സോണ്‍ പ്രസിഡന്റ് പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു.

ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഐ.എം ബാബു സാഹിബ് കാമ്പയിനിന്റെ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു.

കാമ്പയിനിന്റെ സമാപനം കുറിച്ചു കൊണ്ട് നടത്താനുദ്ദേശിച്ചിട്ടുള്ള പൊതുസമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരു സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘത്തിന്റെ ജനറല്‍ കണ്‍വീനറായി സി.ഐ.സി ദോഹ സോണ്‍ വൈസ് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് സാഹിബിനെ ചുമതലപ്പെടുത്തി.വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അലവിക്കുട്ടി , സിറാജ്, സിന്നൂന്‍ മിസ്രി,കെ.കെ നാസിമുദ്ദീന്‍ , പി.എ.എം ഷരീഫ്, അജ്മല്‍, സലീം, ജമാല്‍, ബാബു, സലീം ഇസ്മാഈല്‍, എന്നിവരെ തിരഞ്ഞെടുത്തു. ദോഹ സോണ്‍ വൈസ് പ്രസിഡണ്ട് സമാപനം നടത്തി.ദോഹ സോണ്‍ ആക്ടിങ് സെക്രട്ടറി ജഅ്ഫര്‍ മുഹമ്മദ് പരിപാടികള്‍ നിയന്ത്രിച്ചു

 

Related Articles

Back to top button
error: Content is protected !!