ഫുട്ബോള്‍ ഇതിഹാസങ്ങളും തൊഴിലാളികളും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ റഫറിയായത് കൗതുകമായി
അമാനുല്ല വടക്കാങ്ങര
ദോഹ. തിങ്കളാഴ്ച ഖത്തറില്‍ ഫുട്ബോള്‍ ഇതിഹാസങ്ങളും തൊഴിലാളികളും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ റഫറിയായത് കൗതുകമായി .
ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തിലാണ് സവിശേഷമായ സൗഹൃദ മത്സരം നടന്നത്. ഖത്തറില്‍ നിന്നുള്ള തൊഴിലാളികളെയും ആരാധകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയായിരുന്നു മത്സരം.
കിക്ക് ഓഫിന് മുമ്പ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി മേധാവി പറഞ്ഞു, ‘ഇതുവരെ ഒരു മികച്ച ലോകകപ്പ് കണ്ടതുപോലെ, ഫുട്ബോളിന്റെ മഹത്തായ ഒരു സായാഹ്നത്തിനായി നമുക്ക് പ്രതീക്ഷിക്കാം.ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു,’ ഇന്‍ഫാന്റിനോ പറഞ്ഞു.
ഫുട്ബോള്‍ ഇതിഹാസങ്ങളില്‍ ബ്രസീലിന്റെ കഫു, ഇംഗ്ലണ്ടിന്റെ ജോണ്‍ ടെറി, നെതര്‍ലന്‍ഡിന്റെ ക്ലാരന് സീഡോര്‍ഫ് എന്നിവരും സ്റ്റേഡിയത്തിലിറങ്ങി.
രണ്ട് മഞ്ഞക്കാര്‍ഡുകളും നല്കി ഇന്‍ഫാന്റിനോ 10 മിനിറ്റിലധികം കളി നിയന്ത്രിച്ചു