Breaking NewsUncategorized

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രീമിയം, ഇക്കണോമി ക്ലാസുകളില്‍ 25% വരെ വിലക്കുറവുമായി ഖത്തര്‍ എയര്‍വേസ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രീമിയം, ഇക്കണോമി ക്ലാസുകളില്‍ 25% വരെ വിലക്കുറവുമായി ഖത്തര്‍ എയര്‍വേസ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ 50 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ബാധകമായ പ്രമോഷന്‍ ഡിസംബര്‍ 17 വരെയെടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. ഈ ടിക്കറ്റുകളില്‍ 2023 ജൂണ്‍ 6 വരെയുള്ള യാത്രകള്‍ ഉള്‍പ്പെടുത്താം.

യാത്രക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോടൊപ്പം സ്ഥലങ്ങള്‍ കണ്ടെത്തുന്നത് ആസ്വദിക്കാന്‍ പ്രമോഷന്‍ പ്രയോജനപ്പെചടുത്താം. പ്രമോഷന്റെ ഭാഗമായി പ്രീമിയം ക്‌ളാസില്‍ യാത്ര ചെയ്യുമ്പോള്‍ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് 18,000 ബോണസ് ഏവിയോസ് ലഭിക്കും.

ഈ ആവേശകരമായ ഖത്തര്‍ ദേശീയ ദിന എക്സ്‌ക്ലൂസീവ് ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന്, യാത്രക്കാര്‍ക്ക് qatarairways.com/QND വഴി ഓണ്‍ലൈനായോ ഏതെങ്കിലും ഖത്തര്‍ എയര്‍വേയ്സ് സെയില്‍സ് ഓഫീസ് സന്ദര്‍ശിച്ചോ അതുമല്ലല്ലെങ്കില്‍ അവരുടെ ഇഷ്ടപ്പെട്ട ട്രാവല്‍ ഏജന്റ് മുഖേനയോ ടിക്കറ്റുകള്‍ വാങ്ങാം.

Related Articles

Back to top button
error: Content is protected !!