ഖത്തറിലെ മ്യൂസിയങ്ങള്‍ പഴയ സമയക്രമത്തിലേക്ക് മാറി
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പിനോടനുബന്ധിച്ച് വരുത്തിയിരുന്ന സമയക്രമങ്ങള്‍ അവസാനിപ്പിച്ച് ഖത്തറിലെ മ്യൂസിയങ്ങള്‍ പഴയ സമയക്രമത്തിലേക്ക് മാറി. ഇനി ശനി മുതല്‍ വ്യാഴം വരെയും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 7 വരെയുമാണ് മ്യൂസിയങ്ങള്‍ പ്രവര്‍ത്തിക്കുക.
നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം, ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവയെല്ലാം പഴയ സമയക്രമത്തിലേക്ക് മാറിയിട്ടുണ്ട്.
ഇതില്‍ ഉള്‍പ്പെടുന്നു.
ഖത്തര്‍ മ്യൂസിയം (ക്യുഎം) ഗാലറികള്‍ ഉള്‍പ്പെടെയുള്ള മ്യൂസിയങ്ങളിലേക്കുള്ള പ്രവേശനം ഖത്തറിലെയും ജിസിസിയിലെയും താമസക്കാര്‍ക്കും 16 വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്കും സൗജന്യമാണ്. സാധാരണ ടിക്കറ്റിന് 100 റിയാല്‍ വിലയുണ്ട് . ഇത് ഖത്തര്‍ മ്യൂസിയം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.