അക്കോണ്‍ പ്രിന്റിംഗ് പ്രസ് ബിര്‍കത് അല്‍ അവാമറിലെ സ്വന്തം ഉടമസ്ഥയിലുള്ള കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രിന്റിംഗ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ അക്കോണ്‍ പ്രിന്റിംഗ് പ്രസ് ബിര്‍കത് അല്‍ അവാമറിലെ സ്വന്തം ഉടമസ്ഥയിലുള്ള വിശാലമായ കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി ഡയറക്ടറും ജനറല്‍ മാനേജറുമായ മൊയ്തീന്‍കുട്ടി പൗരത്തൊടിയില്‍ , ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ പുളിക്കല്‍, ഡയറക്ടര്‍ ഹാഷിം ഷുക്കൂര്‍ എന്നിവര്‍ അറിയിച്ചു.
പുതിയ മെഷിനറികളും അത്യാധുനിക സൗകര്യങ്ങളുമുള്ള വിശാലമായ സ്ഥലത്തേക്ക് മാറുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാകുമെന്ന് മൊയ്തീന്‍ കുട്ടി പറഞ്ഞു. ആധുനിക യന്ത്രങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ പുതിയ ഫാക്ടറിയില്‍ നിന്നും ഗുണഭോകതാക്കള്‍ക്കു മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാവും.
ഖത്തറിലെ ആദ്യ ലെഡ് യുവി ഓഫ്സെറ്റ് മെഷീനും ഇവിടെ സംവിധാനിച്ചിട്ടുണ്ട്.ഇതുമൂലം ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാവും . വളര്‍ന്നു വരുന്ന ഖത്തറില്‍ പാക്കേജിങ് മേഖലയിലെ പ്രിന്റിങ് ആവശ്യങ്ങള്‍ക്കായി ഫോള്‍ഡര്‍ ഗ്ലുവേര്‍ ഓട്ടോമാറ്റിക് ഡൈകട്ടിങ് ബാഗ് മേക്കിങ് മെഷീന്‍ തുടങ്ങിയവ മേന്മയുള്ള ജോലികള്‍ക്കു സഹായിക്കുന്നു. കൂടാതെ പ്രിന്റിങ് മേഖലക് ആവശ്യമായ കളര്‍ മാച്ചിങ് സെന്ററും റോളര്‍ റബ്ബെറൈസിങ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്.
4000 സ്‌ക്വയര്‍ മീറ്ററില്‍ സ്വന്തമായി നിര്‍മിച്ച പ്രിന്റിങ് സമുച്ചയത്തിലാണ് പ്രിന്റിംഗ് പ്രസ് പ്രവര്‍ത്തനമാരംഭിക്കുന്നത്.2023 മാര്‍ച്ച് മാസത്തോടെ പുതിയ സ്ഥലത്ത് പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.