തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ലെ ആഗോള സമാധാന സൂചിക പ്രകാരം തുടര്‍ച്ചയായ 15-ാം വര്‍ഷവും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തര്‍ തുടരുന്നു.
ആഗോളതലത്തില്‍ ഏറ്റവും സമാധാനപരമായ 25 രാജ്യങ്ങളില്‍പ്പെട്ട മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏക രാജ്യമാണ് ഖത്തര്‍.
മുന്‍വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആഗോളതലത്തില്‍ 163 രാജ്യങ്ങളില്‍ ഖത്തര്‍ 23-ാം സ്ഥാനത്തെത്തി. ആഗോള ഇന്‍ഡക്‌സില്‍ മെന മേഖലയില്‍ ഖത്തറിന് പിന്നില്‍ കുവൈത്ത് (ആഗോളതലത്തില്‍ 39), ജോര്‍ദാന്‍ (57), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (60), ഒമാന്‍ (64) എന്നീ രാജ്യങ്ങളാണ്.
മെന മേഖലയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സമാധാനം കുറഞ്ഞ രാജ്യമാണ് യെമന്‍. 2018 മുതല്‍ എല്ലാ വര്‍ഷവും രാജ്യത്തിന്റെ സമാധാനപരമായ വീഴ്ച രേഖപ്പെടുത്തുന്ന ആഗോളതലത്തില്‍ ഏറ്റവും സമാധാനം കുറഞ്ഞ രണ്ടാമത്തെ രാജ്യം കൂടിയാണ് യെമന്‍.
ലോകാടിസ്ഥാനത്തില്‍ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്ലാന്‍ഡ് തുടരുന്നു. ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, സ്ലോവേനിയ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ലിസ്റ്റില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.