അല്‍ മദ്റസ അല്‍ ഇസ് ലാമിയയില്‍ കെജി 1 ക്‌ളാസുകള്‍ മെയ് 6 ന് ആരംഭിക്കും
ദോഹ. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്ന അല്‍മദ്റസ അല്‍ ഇസ് ലാമിയയുടെ കീഴില്‍ 2023 – 2024 അധ്യായന വര്‍ഷം പുതുതായി ആരംഭിക്കുന്ന കെജി 1 ക്‌ളാസുകള്‍ മെയ് 6 ന് ആരംഭിക്കും.
അഡ്മിഷന് താല്‍പര്യമുള്ള രക്ഷിതാക്കള്‍
എന്ന ലിങ്ക് വഴി തങ്ങളുടെ കുട്ടികളെ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യക.
ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍, ഇസ്ലാമിക ശീലങ്ങള്‍ തുടങ്ങിയവയില്‍ പ്രഗല്‍ഭരായ അദ്ധ്യാപകര്‍ പരിശീലനം നല്‍കും.
അബൂഹമൂര്‍, വക്‌റ, മുഐദര്‍, അല്‍ ഖോര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ ക്‌ളാസുകളുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 50930602/70516948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
