ഖത്തറില്‍ അതിവേഗം വളരുന്ന റീസൈക്ലിംഗ് മേഖല സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ അതിവേഗം വളരുന്ന റീസൈക്ലിംഗ് മേഖല സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുമുള്ള പരിഹാരമായും സാമ്പത്തിക വളര്‍ച്ചയുടെ പുതിയ മേഖലയായും ഈ രംഗം വികസിക്കുന്നതായാണ് റിപ്പോര്‍ട്ട് .
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്രം 2022-ല്‍ മാലിന്യം ഊര്‍ജമാക്കി മാറ്റുന്നതിലൂടെ 271,378 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. മിഡില്‍ ഈസ്റ്റിലെ മാലിന്യ സംസ്‌കരണത്തിനുള്ള ഏറ്റവും വലിയ സൗകര്യമായ കേന്ദ്രത്തിന് കഴിഞ്ഞ വര്‍ഷം സംസ്‌കരണത്തിനായി ലഭിച്ചത് 667,114 ടണ്‍ മാലിന്യമാണ്.
144,408 ടണ്‍ വളങ്ങള്‍, 12,566 ടണ്‍ ഇരുമ്പ്, 10,098 ടണ്‍ പ്ലാസ്റ്റിക്, 4,660 ടണ്‍ നോണ്‍ ഫെറസ് വസ്തുക്കള്‍ എന്നിവയും കേന്ദ്രം ഉത്പാദിപ്പിച്ചതായി 2022-ലെ വേസ്റ്റ് റീസൈക്ലിംഗ് ആന്‍ഡ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേട്ടങ്ങളെക്കുറിച്ച് മന്ത്രാലയം മുനിസിപ്പാലിറ്റി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .