Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ഉദ്ഘാടനത്തിന് ലുസൈല്‍ സ്റ്റേഡിയം ഒരുങ്ങി

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ഉദ്ഘാടനത്തിന് ആരാധകരെ സ്വാഗതം ചെയ്യാന്‍ ഐതിഹാസികമായ ലുസൈല്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഖത്തര്‍ ലെബനാനെ നേരിടുന്ന ഉദ്ഘാടന മത്സരം ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്ക് ആരംഭിക്കും. മത്സരത്തിന് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങ് വൈകീട്ട് അഞ്ചിന് ആരംഭിക്കും. സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് വിവിധ സാംസ്‌കാരിക ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ ഒരു ഫാന്‍ സോണ്‍ സജ്ജീകരിക്കും. ഫാന്‍ സോണില്‍ ലൈവ് ഷോകള്‍, ഗെയിമിംഗ് ഏരിയകള്‍, ഭക്ഷണ പാനീയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടും. എ എഫ് സി ഏഷ്യന്‍ കപ്പ് 2023 മസ്‌കറ്റ് കുടുംബവുമായും – സബൂഗ്, ടിംബികി, ഫ്രെഹ, സ്‌ക്രിറ്റി, ട്രെനെഹ് എന്നിവരുമായി സംവദിക്കാനും ആരാധകര്‍ക്ക് കഴിയും.

Related Articles

Back to top button
error: Content is protected !!