
ദോഹയുടെ ഹൃദയത്തില്‍ ഷഹബാസ് പാടുന്നു’ ഗസല്‍ സന്ധ്യ ഫെബ്രുവരി പതിനേഴിന് അല്‍ അറബി സ്റ്റേഡിയത്തില്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ മനം കവരാനായി മലയാളിയുടെ പ്രിയ ഗായകന്‍ ഷഹബാസ് അമന്‍ വീണ്ടും ദോഹയിലെത്തുന്നു. ദോഹയുടെ ഹൃദയത്തില്‍ ഷഹബാസ് പാടുന്നു’ ഗസല്‍ സന്ധ്യ ഫെബ്രുവരി പതിനേഴിന് അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഷുരൂക് അല്‍ ദോഹ, ജെഫെ മീഡിയ, വിന്റേജ് നഴ്‌സിംഗ് സര്‍വ്വീസസ്, ദോഹ വേവ്‌സ് എന്നീ സ്ഥാപനങ്ങളുടെ സാരഥികളായ, തൗഫീഖ് ജബ്ബാര്‍, ഷിഹാബ് ഷരീഫ്, സുബൈര്‍ പാണ്ടവത്ത്, മുഹമ്മദ് ത്വയ്യിബ് എന്നിവരടങ്ങിയ, ടീം ടി.എസ്.എസ്.ടി എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന സൗഹൃദ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.
തുടര്‍ന്നും ഖത്തറില്‍ ഇത്തരത്തിലുള്ള നല്ല സംഗീത സദസ്സുകള്‍ സംഘടിപ്പിക്കുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പരിപാടിയുടെ ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സില്‍ ലഭ്യമാണ് .