Breaking News

പതിനൊന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കത്താറ) സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. കത്താറയുടെ തെക്ക് ഭാഗത്ത് നടക്കുന്ന ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 24 വരെ നീണ്ടുനില്‍ക്കും.

അല്‍ മസൈന്‍, അല്‍ മസാദ് ലേലം എന്നിവയുള്‍പ്പടെ, വിവിധ വിദ്യാഭ്യാസ, വിനോദ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ ഖത്തറി പൈതൃകത്തിന്റെ എല്ലാ ശാഖകളും സംരക്ഷിക്കുന്നതിനും യുവാക്കളുടെ ഹൃദയങ്ങളില്‍ അത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കത്താറയുടെ ശ്രമത്തിന്റെ ഭാഗമാണ് .

ഉത്സവം ഖത്തറിനകത്തും പുറത്തുമുള്ള ആടുകളുടെ ഉടമകളെയും ആകര്‍ഷിക്കുന്നു. അനുഭവങ്ങളുടെ കൈമാറ്റത്തിനും വ്യത്യസ്ത ഹലാല്‍ തരങ്ങളിലെ വിതരണത്തിന്റെയും ഡിമാന്‍ഡിന്റെയും വൈവിധ്യം തിരിച്ചറിയുന്നതിനും ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ അവസരമൊരുക്കും.
ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അനുവദിച്ച പുതിയ പുരസ്‌കാരമാണ് ഈ പതിപ്പിനെ വ്യത്യസ്തമാക്കുന്നതെന്ന് ഫെസ്റ്റിവലിന്റെ സംഘാടക സമിതി പ്രസിഡന്റ് സല്‍മാന്‍ അല്‍ നുഐമി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!