Breaking NewsUncategorized

ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍. ഗ്ലോബല്‍ പീസ് ഇന്‍ഡക്സിന്റെ ആഗോള ഇന്‍ഡക്‌സില്‍ ആദ്യ ഇരുപത്തഞ്ചില്‍ ഇടം നേടുന്ന മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏക രാജ്യമായി ഖത്തര്‍ . ഗ്ലോബല്‍ പീസ് ഇന്‍ഡക്സിന്റെ (ജിപിഐ) 2023-ന്റെ 17-ാം പതിപ്പ് പ്രകാരം ആഗോള ഇന്‍ഡക്‌സില്‍ ഖത്തറിന് ഇരുപത്തൊന്നാം സ്ഥാനമാണുള്ളത്. ഈ വര്‍ഷം രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഖത്തര്‍ നിലമെച്ചപ്പെടുത്തിയത്.

മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി ഖത്തര്‍ നിലനിര്‍ത്തി. 2008 മുതല്‍ ഖത്തര്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നു.

ഇന്‍ഡെക്സ് 163 സ്വതന്ത്ര രാജ്യങ്ങളെ അവയുടെ സമാധാന നിലവാരമനുസരിച്ച് റാങ്ക് ചെയ്യുന്നു. ഇത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) ആണ് തയ്യാറാക്കുന്നത്.

സാമൂഹിക സുരക്ഷയുടെ നിലവാരം, നിലവിലുള്ള ആഭ്യന്തര, അന്തര്‍ദേശീയ സംഘര്‍ഷത്തിന്റെ വ്യാപ്തി,സൈനികവല്‍ക്കരണത്തിന്റെ അളവ് എന്നീ മൂന്ന് ഡൊമെയ്നുകളിലുടനീളമുള്ള സമാധാനത്തിന്റെ അവസ്ഥ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്.

Related Articles

Back to top button
error: Content is protected !!