Archived Articles
ഗ്രാമഫോണ്‍ ഖത്തറിന്റെ പ്രഥമോപഹാരം കെ. മുഹമ്മദ് ഈസക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ഗ്രാമഫോണ്‍ ഖത്തറിന്റെ പ്രഥമോപഹാരം കെ. മുഹമ്മദ് ഈസക്ക് സമ്മാനിച്ചു. ഖത്തര്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്മരണാജ്ഞലിയില്‍ വെച്ചാണ് ആദരിച്ചത്.
ഖത്തറിലെയും കേരളത്തിലെയും ഗായകര്‍, സംഗീതജ്ഞര്‍, പ്രയാസപ്പെടുന്ന കലാകാരന്മാര്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന അചഞ്ചലമായ പിന്തുണയ്ക്കും നിര്‍ലോഭമായ മാര്‍ഗനിര്‍ദേശത്തിനും പ്രോത്സാഹനത്തിനും മുഹമ്മദ് ഈസയെ ആദരിക്കുന്നതില്‍ ഗാമഫോണ്‍ ഖത്തര്‍ അഭിമാനിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.