Archived ArticlesUncategorized
ഐന്‍ ഖാലിദ് മേഖലയിലെ തെരുവുകളുടെ നവീകരണത്തിന് തുടക്കമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഐന്‍ ഖാലിദ് മേഖലയിലെ തെരുവുകളുടെ നവീകരണത്തിന് തുടക്കമായി. പ്രധാന തെരുവുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും അടിസ്ഥാന സൗകര്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി അതോറിറ്റി നടപ്പാക്കുന്ന ദോഹ സിറ്റി – ഒന്നാം ഘട്ട റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐന്‍ ഖാലിദ് ഏരിയയിലെ ചില തെരുവുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. പ്രദേശവാസികള്‍ക്കും നിരവധി സേവന, ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും സേവനം നല്‍കുന്ന പദ്ധതിയാണിത്.