Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സീല്‍ക്കാരങ്ങളുടെ മടിത്തട്ടിലിന് ഭരത് മുരളി മീഡിയ ഹബ് ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്

ദോഹ : ഖത്തര്‍ പ്രവാസി സംവിധാനം ചെയ്ത സീല്‍ക്കാരങ്ങളുടെ മടിത്തട്ടിലിന് ഭരത് മുരളി മീഡിയ ഹബ് ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്.

മകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്ന പിതാവിനെ തന്‍മയത്വത്തോടെ അവതരിപ്പിച്ച വസന്തന്‍ പൊന്നാനിക്ക് മികച്ച അഭിനയത്തിനുള്ള പ്രത്യേക അവാര്‍ഡും പി.പി.എം ഫിറോസിന് രണ്ടാമത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡുമാണ് ലഭിച്ചത്.

ഖത്തര്‍ പ്രവാസി കൂട്ടായ്മയില്‍ ഓക്‌സിജന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത് കമല കുമാറും, ക്യാമറ, എഡിറ്റിംഗ് നിര്‍വ്വഹിച്ചത് അനസ് കൂറ്റനാടുമാണ്.

നിഖില്‍ ജിമ്മിയാണ് പശ്ചാത്തല സംഗീതം, സൗണ്ട് എഫ്ക്റ്റ്‌സ് പ്രജിത്ത് രാമകൃഷ്ണനും കളര്‍ കറക്ഷന്‍ & ഗ്രേഡിംഗ് യഹ്‌യ അഹമ്മദുമാണ്.

എഴാമത് മീഡിയ സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2021, ഒ.ബി.എം ലോഹിതദാസ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2020, സത്യജിത്ത് റേ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം & ഡോക്യൂമെന്ററി ഫെസ്റ്റിവല്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button