Breaking News

എ. പി. മണികണ്ഠന്‍ , വീണ്ടും ഐ.സി.സി. അധ്യക്ഷനാകുമ്പോള്‍

അമാനുല്ല വടക്കാങ്ങര

സാമൂഹ്യ പ്രവര്‍ത്തനം രക്തത്തില്‍അലിഞ്ഞ് ചേര്‍ന്ന നേതാവായ എ. പി. മണികണ്ഠന്‍ , വീണ്ടും ഐ.സി.സി. അധ്യക്ഷനാകുമ്പോള്‍
പ്രതീക്ഷകള്‍ ഏറെയാണ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക്് ശേഷം വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് ചുമതലയേല്‍ക്കുമ്പോള്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച പല സ്വപ്‌നങ്ങളും പൂവണിയുമെന്നാശിക്കാം. പി.എന്‍. ബാബുരാജനെന്ന ജനകീയ പ്രസിഡണ്ടിന്റെ പിന്‍ഗാമിയാകുമ്പോള്‍ മണികണ്ഠന് ആദ്യ ഊഴത്തിനേക്കാള്‍ ഉത്തരവാദിത്തം കൂടും.

അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍അശോക ഹാളിന്റെ നവീകരണം, ജോബ് പോര്‍ട്ടല്‍ജനകീയമാക്കുവാനും കൂടുതല്‍തൊഴിലവസരങ്ങള്‍പ്രയോജനപ്പെടുത്തുവാനും സഹായകമായ ജോബ് ഫെയറുകള്‍, വിവിധ തരത്തിലുള്ള മല്‍സര പരിപാടികള്‍, ലൈബ്രറി നവീകരണം, പുസ്തകോല്‍സവം, നാടക ക്ളബ്ബ്, മാത്തമാറ്റിക്സ് ക്ളബ്ബ്, കിഡ്സ് ക്ളബ്ബ് തുടങ്ങി വൈവിധ്യമാര്‍ന്ന വേദികളിലൂടെ കുട്ടികളേയും കുടുംബങ്ങളേയും ഐ.സി.സി.യിലേക്ക് ആകര്‍ഷിക്കണമെന്ന സ്വപ്‌നവുമായാണ് 2020 ല്‍
എ.പി. മണികണ്ഠന്‍പടിയിറങ്ങിയത്.

ഇതൊരു നിയോഗമാണ്. ആ നിയോഗം പൂര്‍ത്തീകരിച്ച് ജീവിതത്തിലെ പുതിയ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഏറ്റെടുത്ത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ വേറിട്ട മാതൃക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!