Breaking News

ചരിത്രം രചിച്ച് ഷക്കീര്‍ ചീരായി

 

അമാനുല്ല വടക്കാങ്ങര

ദോഹ : കഠിനമായ തണുപ്പും ശക്തമായ പൊടിക്കാറ്റും തീര്‍ത്ത എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഷക്കീര്‍ ചീരായി ചരിത്രം രചിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് ടുണീഷ്യന്‍ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂറും 19 മിനിറ്റും എന്ന നിലവിലെ റെക്കോര്‍ഡിനെ അനായാസം മറി കടന്നാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനകരമായ നേട്ടം സ്വന്തമാക്കി ലോക റെക്കോര്‍ഡില്‍ ഇടം കണ്ടെത്തിയത്. വെല്‍നസ് ചലഞ്ചേഴ്‌സ് എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് ഷക്കീര്‍ ചീരായി ഖത്തറില്‍ ചരിത്രം രചിച്ചത്.

കാലാവസ്ഥ സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങളേയും മനക്കരുത്തോടെ നേരിട്ട ഷക്കീര്‍ ചീരായി ആദ്യന്തം ആത്മവിശ്വാസത്തോടെയയും ഉല്‍സാഹത്തോടെയുമാണ് ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഓടിയെത്തിയത്.

ഇന്നലെ ( ഫെബ്രുവരി 17 ) അബൂ സംറ യില്‍ നിന്നും രാവിലെ 6 മണിക്കാരംഭിച്ച ഓട്ടം ഇന്ന് ഉച്ചക്ക് 12.54 നാണ് റുവൈസിലെത്തിയത്. 192.14 കിലോമീറ്റര്‍ ദൂരം 30.34 മിനിറ്റ് 9 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് ഷക്കീര്‍ ചീരായി എന്ന മലയാളി യുവാവ് ഗിന്നസ് റെക്കോര്‍ഡെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് ടുണീഷ്യന്‍ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂറും 19 മിനിറ്റും എന്ന നിലവിലെ റെക്കോര്‍ഡ് മറികടന്നാണ് ഈ തലശ്ശേരിക്കാരന്‍ സ്വന്തം റെക്കോര്‍ഡ് സ്ഥാപിച്ചത്.

 

Related Articles

Back to top button
error: Content is protected !!