Breaking NewsUncategorized

ഭിക്ഷാടനം നിയമവിരുദ്ധം, ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം

ദോഹ: ഖത്തറില്‍ ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സംസ്‌കാര ശൂന്യമായ ഈ സ്വഭാവം ഒരു നിലക്കും അംഗീകരിക്കാനാവില്ല. മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള ഭിക്ഷാടന വിരുദ്ധ വിഭാഗം പരിശോധനകള്‍ നടത്തി നിയമലംഘകരെ പിടികൂടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 33618627 / 2347444, എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ മെട്രാഷ് 2 ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാം.

Related Articles

Back to top button
error: Content is protected !!