Uncategorized

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഏപ്രില്‍ 21 മുതല്‍ 28 വരെ പ്രത്യേക പരിപാടികളുമായി ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഏപ്രില്‍ 21 മുതല്‍ 28 വരെ പ്രത്യേക പരിപാടികളുമായി ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് . ഈദ് ആഘോഷത്തിന്റെ ഭാഗമായി ”പരിമിതികളില്ലാത്ത വിനോദം, തത്സമയ വിനോദം, ഫയര്‍ പെര്‍ഫോമന്‍സ്, ഫെയ്സ് പെയിന്റിംഗ്, മാന്ത്രികന്മാര്‍, ഊദ് കളിക്കാര്‍ എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമായി സ്വയം തയ്യാറാകൂ എന്നാണ് സംഘാടകന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്.

ഏപ്രില്‍ 22 ഞായറാഴ്ച മുതല്‍ ബുധന്‍ വരെ വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെയും വ്യാഴം മുതല്‍ ശനി വരെ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയും ഇത് അല്‍ മഹാ ദ്വീപില്‍ തുറന്നിരിക്കും. അണ്‍ലിമിറ്റഡ് റൈഡുകള്‍ക്ക് കുട്ടികള്‍ക്ക് 150 റിയാലിന്റെയും മുതിര്‍ന്നവര്‍ക്ക് 200 റിയാലിന്റെയും വിലയുള്ള ടിക്കറ്റുകള്‍ ഇതിനകം വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്കില്‍ 50-ലധികം റൈഡുകളും ആകര്‍ഷണങ്ങളും ഭക്ഷണ പാനീയ ബൂത്തുകളും തത്സമയ വിനോദവുമുണ്ട്.

Related Articles

Back to top button
error: Content is protected !!